ലി​േത്വനിയയിൽ കോവിഡ് ബാധിച്ച് കൊച്ചി സ്വദേശി മരിച്ചു

പള്ളുരുത്തി: ലി​േത്വനിയയിൽ ജോലിക്ക് പോയ ഇടക്കൊച്ചി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ഇടക്കൊച്ചി പൊള്ളയിൽ വീട്ടിൽ നിക്കോളാസി​ൻെറ മകൻ നിമേഷാണ്​ (40) മരിച്ചത്. ജൂലൈ 28നാണ് പരിശോധനകൾ പൂർത്തിയാക്കി ലി​േത്വനിയയിൽ വെൽഡറായി ജോലിക്ക് പോയത്. അവിടെ ചെന്നശേഷം പനി ബാധിക്കുകയും കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. 18 ദിവസം വൻെറിലേറ്ററിലായിരുന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് മരണം സംബന്ധിച്ച് വീട്ടുകാർക്ക് അറിയിപ്പ് ലഭിച്ചത്. ഭാര്യ: ലിഷ. മാതാവ്: അന്ന. മക്കൾ: വിദ്യാർഥികളായ അർണവ്, ആഡ്രിയൽ, ആർവിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.