മംഗല്യം സമൂഹ വിവാഹ പദ്ധതി

ശ്രീമൂലനഗരം: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്​റ്റ്​ 2013 മുതൽ നടപ്പാക്കി വരുന്ന യുടെ ഭാഗമായി ഈ വർഷം 12 യുവതികളുടെ വിവാഹം സെപ്റ്റംബർ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പന്ത്രണ്ട് തീയതികളിൽ നടക്ക​ും. ഇതിനകം 88 യുവതികളുടെ മംഗല്യമാണ് ട്രസ്​റ്റ്​ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 8.30നും ഒമ്പതിനും വിവാഹച്ചടങ്ങുകൾ നടത്തും. ഓരോ വധുവിനും വിവാഹ വസ്ത്രങ്ങൾ കൂടാതെ ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളും 5000 രൂപയും, വരന് വിവാഹ വസ്ത്രവുമാണ് നൽകുന്നതെന്ന് ക്ഷേത്രം ട്രസ്​റ്റ്​ സെക്രട്ടറി പ്രസൂൺ കുമാർ അറിയിച്ചു. ജന്മവാർഷിക ദിനാചരണം കാലടി: ആധുനിക കാലടിയുടെ ശിൽപി എന്നറിയപ്പെടുന്ന ആഗമാനന്ദസ്വാമിയുടെ 124ാം ജന്മവാർഷിക ദിനാചരണം വ്യാഴാഴ്ച രാവിലെ 11ന് കാലടി ലക്ഷ്മിഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആഷിക് അലിയെ ചടങ്ങിൽ അനുമോദിക്കും. വൻെറിലേറ്ററിന്​ അംഗീകാരം കാലടി: ആദി ശങ്കര ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ നിർമിച്ച ജീവവായു വൻെറിലേറ്റർ, പി.ജി.ഐ.എം ഇന്ത്യയുടെ (പ്രുഡെൻഷ്യൽ ഗ്ലോബൽ ഇൻവെസ്​റ്റ്​മൻെറ് മാനേജേഴ്സ്) സി.എസ്.ആർ ഫണ്ടിങ്ങിന്​ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യഘട്ടമായി 10 യൂനിറ്റുകൾ നിർമിച്ച് നൽകാനുള്ള ഓർഡറാണ് ലഭിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.