Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTമംഗല്യം സമൂഹ വിവാഹ പദ്ധതി
text_fieldsbookmark_border
ശ്രീമൂലനഗരം: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് 2013 മുതൽ നടപ്പാക്കി വരുന്ന യുടെ ഭാഗമായി ഈ വർഷം 12 യുവതികളുടെ വിവാഹം സെപ്റ്റംബർ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പന്ത്രണ്ട് തീയതികളിൽ നടക്കും. ഇതിനകം 88 യുവതികളുടെ മംഗല്യമാണ് ട്രസ്റ്റ് നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 8.30നും ഒമ്പതിനും വിവാഹച്ചടങ്ങുകൾ നടത്തും. ഓരോ വധുവിനും വിവാഹ വസ്ത്രങ്ങൾ കൂടാതെ ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളും 5000 രൂപയും, വരന് വിവാഹ വസ്ത്രവുമാണ് നൽകുന്നതെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ അറിയിച്ചു. ജന്മവാർഷിക ദിനാചരണം കാലടി: ആധുനിക കാലടിയുടെ ശിൽപി എന്നറിയപ്പെടുന്ന ആഗമാനന്ദസ്വാമിയുടെ 124ാം ജന്മവാർഷിക ദിനാചരണം വ്യാഴാഴ്ച രാവിലെ 11ന് കാലടി ലക്ഷ്മിഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആഷിക് അലിയെ ചടങ്ങിൽ അനുമോദിക്കും. വൻെറിലേറ്ററിന് അംഗീകാരം കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ നിർമിച്ച ജീവവായു വൻെറിലേറ്റർ, പി.ജി.ഐ.എം ഇന്ത്യയുടെ (പ്രുഡെൻഷ്യൽ ഗ്ലോബൽ ഇൻവെസ്റ്റ്മൻെറ് മാനേജേഴ്സ്) സി.എസ്.ആർ ഫണ്ടിങ്ങിന് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യഘട്ടമായി 10 യൂനിറ്റുകൾ നിർമിച്ച് നൽകാനുള്ള ഓർഡറാണ് ലഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story