തീരദേശ റോഡിനായി നിവേദനം നൽകി

നെട്ടൂർ: വേമ്പനാട് കായലിലെ എക്കൽ നീക്കം ചെയ്ത് കായൽ സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്​തമാകുന്നു. ഇത് സംബന്ധിച്ച് കുമ്പളം സന്മാർഗ പ്രദീപസഭ ജനങ്ങളിൽനിന്ന് ഒപ്പ് ശേഖരിച്ചശേഷം നിവേദനവും മെമ്മോറാണ്ടവും കുമ്പളം ഗ്രാമപഞ്ചായത്തിന് കൈമാറി. തീരദേശ റോഡ് നിർമാണം പൂർത്തിയാക്കിയാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ആശ്വാസമാകും. കൂടാതെ തേവര-കുമ്പളം പാലം യാഥാർഥ്യമാകുന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ഇരട്ടിയാകുകയും നിലവിലുള്ള റോഡിലൂടെയുള്ള യാത്ര ക്ലേശകരമാകുകയും ചെയ്യും. നടവഴി പോലുമില്ലാത്തവർക്ക് തീരദേശ റോഡ് വരുന്നതോടെ വാഹനസഞ്ചാരവും സാധ്യമാകുമെന്ന് സഭ സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണൻ പറഞ്ഞു. കുമ്പളം പഞ്ചായത്ത് പ്രസിഡൻറ് സീത ചക്രപാണിക്ക് സന്മാർഗ പ്രദീപസഭ പ്രസിഡൻറ് വി.വി. ദിനേശൻ മെമ്മോറാണ്ടം കൈമാറി. സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണൻ, ട്രഷറർ എം.പി. പ്രവീൺ പഞ്ചായത്ത് മെംബറും സഭ കമ്മിറ്റിയംഗവുമായ സി.പി. രതീഷ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.