സമരം തുടരുമെന്ന്​ കെ.ബി.പി.എസ് ജീവനക്കാർ

കാക്കനാട്: പാഠപുസ്തക അച്ചടി കരാര്‍ നൽകാനുള്ള നീക്കത്തിനെതിരായ സമരം തുടരുമെന്ന്​ കെ.ബി.പി.എസിലെ ജീവനക്കാർ. ഉൽപാദനം കൂട്ടാന്‍ തൊഴിലാളികള്‍ തയാറായിട്ടും കരാര്‍ നടപടിയുമായി മാനേജ്‌മൻെറ്​ മുന്നോട്ട് പോകുകയാണെങ്കില്‍ സംയുക്ത സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. കെ.ബി.പി.എസ് ഹാളില്‍ നടന്ന യോഗത്തില്‍ എം.ഐ. സലാം, പോള്‍ അജിത്ത് (സി.ഐ.ടി.യു) , എം.എം. മഹേഷ്, റെജി കെ. രാജന്‍ (ഐ.എന്‍.ടി.യു.സി), ടി.എന്‍. രതീഷ്, ടി.ജി. ഉണ്ണികൃഷ്ണന്‍ (എ.ഐ.ടി.യു.സി) തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.