സംസ്ഥാന പൊലീസ് നിഷ്‌ക്രിയമെന്ന്​ കെ. മുരളീധരന്‍ എം.പി

മത്തായിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ മുഖ്യമന്ത്രി ഇടപെടണം പത്തനംതിട്ട/ചിറ്റാർ: പിണറായി വിജയ​ൻെറ നിയന്ത്രണത്തിലുള്ള സംസ്ഥാന പൊലീസ് നിഷ്‌ക്രിയമാണെന്ന് കെ. മുരളീധരന്‍ എം.പി. ചിറ്റാറില്‍ കര്‍ഷകന്‍ വനപാലകരുടെ കസ്​റ്റഡിയില്‍ മരിച്ചിട്ട് 23 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്​റ്റ്​ ചെയ്യാതിരുന്നത് പൊലീസി​ൻെറ പിടിപ്പുകേട്​ മൂലമാണെന്നും എന്തിനും ഏതിനും സി.ബി.ഐയെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് അപമാനമാണെന്നും മുരളീധരന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. മത്തായിയുടെ കേസുമായി ബന്ധപ്പെട്ട് വനപാലകരെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചത്. മുന്‍കൂര്‍ ജാമ്യം പ്രതികള്‍ക്കു ലഭിക്കാന്‍ സഹായകരമായ രീതിയിലാണ് മൂന്നാഴ്ച നടപടികള്‍ നീട്ടിക്കൊണ്ടുപോയത്. പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. ക്രൈംബ്രാഞ്ചി​ൻെറ അധികാരത്തില്‍ കൈകടത്തിക്കൊണ്ടുള്ള ഉത്തരവുകള്‍ ഇറങ്ങുന്നു. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെന്നാണ് പറയുന്നത്. ഭരണത്തി​ൻെറ തുടക്കത്തില്‍ കൊലപാതക പരമ്പരകളായിരുന്നു. ഇന്നിപ്പോള്‍ കള്ളക്കടത്തിനാണ് പ്രാധാന്യം. കോവിഡി​ൻെറ മറവില്‍ എന്തും കാട്ടിക്കൂട്ടാമെന്ന സര്‍ക്കാര്‍ മോഹം നടക്കില്ല. കോവിഡ് തുടരണമെന്നതാണ് ഇപ്പോള്‍ പിണറായിയുടെ ആഗ്രഹമെന്നും മുരളീധരന്‍ പറഞ്ഞു. കസ്​റ്റഡി മരണത്തിനിരയായ മത്തായിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹത്തി​ൻെറ ഭവനത്തിൽ സന്ദർശനം നടത്തിയശേഷം കെ. മുരളീധരൻ ആവശ്യപ്പെട്ടു. കസ്​റ്റഡി കൊലപാതകത്തിന് ഉത്തരവാദികളായ വനപാലകരെ അറസ്​റ്റ് ചെയ്ത് മത്തായിയുടെ മൃതദേഹം സംസ്കരിക്കാൻ അവസരം ഒരുക്കണം. മത്തായിയുടെ ഭാര്യക്ക് ജോലി നൽകുകയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുകയും ചെയ്യണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഡി.സി.സി നടത്തുന്ന സമരം ശക്തമായി തുടരുമെന്ന് കെ. മുരളീധരൻ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്, മുൻ പ്രസിഡൻറ്​ പി. മോഹൻരാജ്, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, റോയിച്ചൻ എഴിക്കകത്ത്, സലീം പി. ചാക്കോ, ബഷീർ വെള്ളത്തറ, ഫ്രെഡി ഉമ്മൻ, ബസ്‌ലേൽ റമ്പാൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ptl__mathai home visit_murali വനപാലകരുടെ കസ്​റ്റഡിയിൽ മരിച്ച ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവിൽ പി.പി. മത്തായിയുടെ ഭവനത്തിലെത്തി മുൻ കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.