ചിറ്റാർ കസ്​റ്റഡി മരണം: ഒന്നാം പ്രതി ജാമ്യഹരജി നൽകി

കൊച്ചി: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ്​ ഉദ്യോഗസ്ഥർ കസ്​റ്റഡിയിലെടുത്ത കുടപ്പനക്കുളം അരീക്കാവ് പടിഞ്ഞാറേ ചരുവിൽ മത്തായിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ട സംഭവത്തി​ലെ ഒന്നാം പ്രതി ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. മരണത്തിൽ പങ്കില്ലെന്നും​ അനാവശ്യമായാണ്​ പ്രതി ചേർത്തിരിക്കുന്നതെന്നും ​കാണിച്ച്​ ഒന്നാം ​പ്രതി ചിറ്റാർ ഫോറസ്​റ്റ്​ സ്​റ്റേഷനിലെ ​െഡപ്യൂട്ടി റേഞ്ച് ഓഫിസറായിരുന്ന ആർ. രാജേഷ്കുമാറാണ്​ ജാമ്യഹരജി നൽകിയത്​. ജൂലൈ 28ന് കസ്​റ്റഡിയിെലടുത്ത് ചിറ്റാർ ഫോറസ്​റ്റ്​ സ്​റ്റേഷനിലേക്ക് കൊണ്ടുപോയ മത്തായിയെ അന്ന് വൈകീട്ട്​ ആറിന് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹരജിക്കാരനടക്കം ആരോപണവിധേയരായ ഏഴ്​ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.