വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചു

കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കുലയറ്റിക്കര. വിരിപ്പിച്ചാൽ പ്രദേശത്ത് വെള്ളം കയറി കൃഷി നശിച്ചു. കഴിഞ്ഞ ദിവസത്തെ മഴയിലാണ് വെള്ളം കയറിയത്. തോട്ടറ പുഞ്ചയുടെ ഇരുകരകളിലുമാണ് കൃഷി നാശം. മൂവാറ്റുപുഴയാറിൽനിന്ന് വരുന്ന വെള്ളം തോട്ടറ പുഞ്ചയിൽ ക്രമാതീതമായതാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്. കുലയറ്റിക്കരയിൽ കൊല്ലം തടത്തിൽ അശോകൻ, സുനിൽ കെ.പി, സജി, നന്ദിനി എന്നിവരുടെ ഭൂരിഭാഗം കൃഷിയും നശിച്ചു. ഓണത്തിന് വിളവെടുക്കാനുള്ള തയാറെടുപ്പിലായിരുന്നു കർഷകർ. ആറ്​ ഏക്കറോളം സ്ഥലത്തെ കൃഷിയാണ് ഈ പ്രളയത്തിൽ നശിച്ചത്​. കൃഷി വകുപ്പിൽനിന്നും ഉദ്യോഗസ്ഥർ വന്ന് കണക്കെടുക്കുമെന്ന പ്രതീക്ഷയിൽ ഒരാഴ്ചയായികാത്തിരിക്കുകയാണ് കർഷകർ. Em PRM 6 Flooded ആമ്പല്ലൂർ പഞ്ചായത്തിൽ കുലയറ്റിക്കരയിൽ വെള്ളം കയറി നശിച്ച പച്ചക്കറിത്തോട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.