സ്പീക്ക് അപ് കാമ്പയിൻ

കൊച്ചി: ആറക്ക ശമ്പളത്തിൽ സ്വപ്ന സുരേഷ് അടക്കമുള്ള തട്ടിപ്പുകാരെ നിയമിച്ച പിണറായി സർക്കാർ തൊഴിലിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ ചരമക്കുറിപ്പാണ് എഴുതിയതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.പി. ധനപാലൻ. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിയുടെ സേവ് കേരള ഡി.സി.സി ഓഫിസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസ​േൻറഷൻ, എം.എൽ.എ മാരായായ പി.ടി. തോമസ്, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം.ജോൺ, കെ.പി.സി.സി സെക്രട്ടറിമാരായ ജെയ്‌സൺ ജോസഫ്, സക്കീർ ഹുസൈൻ, മാത്യു കുഴൽനാടൻ, മുൻ മേയർ ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, വി.കെ. ശശികുമാർ, ജോഷി പള്ളൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.