ത്രിഭാഷ നിർദേശം പ്രായോഗികമല്ല -കെ.എ.ടി.എഫ്

കൊച്ചി: പ്രൈമറിതലം മുതൽ മാതൃഭാഷയോടൊപ്പം ഇംഗ്ലീഷ്, അറബിക്, സംസ്കൃതം ഭാഷകളും അഞ്ചാം തരം മുതൽ ഹിന്ദിയും ഉർദുവും പഠിക്കാൻ അവസരമുണ്ടെന്നിരിക്കെ പ്രൈമറിതലത്തിൽ ത്രിഭാഷ സംവിധാനമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശം കേരളത്തിൽ പ്രായോഗികമല്ലെന്ന് കെ.എ.ടി.എഫ്. സംസ്ഥാന ഹെഡ് ക്വാർട്ടേഴ്സ് സെക്രട്ടറി മാഹിൻ ബാഖവി. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല ഓൺലൈൻ മീറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രിസഭ അഗീകരിച്ച ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്ന പല നിർദേശങ്ങളും കേരളത്തെപോലെ പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നതിയിൽ നിൽക്കുന്ന ഒരുസംസ്ഥാനത്തിന് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ഇ.എം. അസീസ് അധ്യക്ഷത വഹിച്ചു. ഓൺലൈൻ ക്ലാസുകൾ തുടങ്ങി രണ്ടുമാസം കഴിഞ്ഞിട്ടും അറബിക്കിന് ക്ലാസുകൾ തുടങ്ങാത്തത് വിദ്യാർഥികളുടെ അവകാശ നിഷേധമാണ്​. ജില്ല ജനറൽ സെക്രട്ടറി സി.എസ്. സിദ്ദീഖ് പ്രമേയം അവതരിപ്പിച്ചു. ഷമീർ പുതുപ്പാടി, കബീർ മൂവാറ്റുപുഴ, ഷംസുദ്ദീൻ ഫാറൂഖി, ഹുസൈൻ സ്വലാഹി, യൂനുസ് വെണ്ണല, ഷമീർ കരിപ്പാടം, മുജീബ് തൃപ്പൂണിത്തുറ, അലി പുല്ലേപ്പടി, സാലിം മേക്കാലടി, ഷാഹുൽ ഹമീദ് തണ്ടേക്കാട്, വി.കെ. ലൈല, അബ്​ദുൽ ജബ്ബാർ വൈപ്പിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി സിദ്ദീഖ് സ്വാഗതവും ട്രഷറർ എം.എം. നാസർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.