മുഹമ്മ-കുമരകം ബോട്ട് സർവിസ്: ഇന്ന്​ മുതൽ സമയമാറ്റം

മുഹമ്മ: മുഹമ്മ-കുമരകം ബോട്ട് സർവിസിൽ വ്യാഴാഴ്ച മുതൽ സമയമാറ്റം. കോവിഡ് സാഹചര്യത്തിൽ യാത്രക്കാർ കുറവായതിനെ തുടർന്നാണ് താൽക്കാലിക നടപടി. മുഹമ്മയിൽനിന്ന്​ കുമരകത്തേക്ക് 7.15, 8.15, 9, 10, 11.45, 15, 16.30,17.15, കുമരകത്തുനിന്ന്​ തിരിച്ച് മുഹമ്മയിലേക്ക് 8, 9, 10,11.45, 14.45, 16.30,17.15, 18 എന്നിങ്ങനെയാണ് സർവിസ് നടത്തുക. ഗതാഗതം നിരോധിച്ചു മണ്ണഞ്ചേരി: മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മുഴുവൻ വാർഡും കണ്ടെയ്ൻമൻെറ് സോണായതിനാൽ മണ്ണഞ്ചേരി പൊലീസ് സ്​റ്റേഷൻ പരിധിയിലുള്ളതും കളിത്തട്ട് പാലം മുതൽ പാതിരപ്പള്ളിവരെ ദേശീയ പാതയിലേക്കുള്ള എല്ലാ റോഡുകളിലും ഗതാഗതം നിരോധിച്ച​ു. അടിയന്തര ആവശ്യങ്ങൾക്ക് ദേശീയ പാതയിൽ പ്രവേശിക്കാൻ കലവൂർ ജങ്​ഷനിൽ മാതം സൗകര്യമുണ്ടാകും. അടിയന്തര ആവശ്യങ്ങൾക്കായി 04772292100 നമ്പറിൽ ബന്ധപ്പെടണമെന്നും മണ്ണഞ്ചേരി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.