അന്താരാഷ്​ട്ര ഓണ്‍ലൈന്‍ ദീനി വിജ്ഞാനമത്സരം

ആലുവ: മജ്​ലിസുത്തഅ്​ലീമിൽ ഇസ്​ലാമി കേരളയുടെ മദ്റസകള്‍ക്കുള്ള അഞ്ചാംക്ലാസ് പാഠപുസ്തകങ്ങള്‍ (അടിസ്ഥാനപാഠങ്ങള്‍, ജീവിതപാഠങ്ങള്‍) അടിസ്ഥാനപ്പെടുത്തി, മജ്​ലിസ് എറണാകുളം മേഖലയും ചാലക്കൽ അല്‍മദ്റസത്തുല്‍ ഇസ്​ലാമിയയും ചേർന്ന്​ സെപ്റ്റംബര്‍ ഒന്നിന് സംഘടിപ്പിക്കും. മത്സരത്തിന്​ പ്രായപരിധിയില്ല. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്, യഥാക്രമം 10000, 7000, 5000 രൂപ വീതം സമ്മാനം നല്‍കും. അതോടൊപ്പം ആദ്യ 25 സ്ഥാനക്കാര്‍ക്കും 60 വയസ്സിന് മുകളിലുള്ളവരില്‍നിന്നും, 16 വയസ്സിന് താഴെയുള്ളവരില്‍ നിന്നും ആദ്യ 25ല്‍പെടാത്ത മൂന്നുപേര്‍ക്ക് വീതവും ഫിഖ്ഹുസുന്ന (ഫുള്‍വാള്യം) പ്രോത്സാഹനസമ്മാനമായി നല്‍കും. രജിസ്ട്രേഷന്‍ ഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്സ്​ആപ്​ മെസേജ് ചെയ്യുക: 9645544960 / 9847232660 / 9447813941. മദ്​റസ ബ്ലോഗിലും (amichalakkal.blogspot.con) വിവരങ്ങൾ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.