പല്ലന കെ.വി ജെട്ടി തൂക്കുപാലം പൂട്ടിയത് അനധികൃതമെന്ന്

ആറാട്ടുപുഴ: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കെ.വി ജെട്ടി തൂക്ക​ുപാലം അടച്ചുപൂട്ടിയത് അനധികൃതമെന്ന് നാട്ടുകാർ. പഞ്ചായത്ത് ക​െണ്ടയ്ൻമൻെറ്​ സോണാക്കിയതിനെ തുടർന്നാണ് പാലത്തി​ൻെറ ഇരുവശത്തെയും കവാടം പൂട്ടിയത്. പല്ലന ആറിന് കുറുകെ രണ്ട്​, 15 വാർഡുകളെ ബന്ധിപ്പിക്കുന്ന പാലം അടച്ചത് തെറ്റായ നടപടിയാണെന്നാണ് ആക്ഷേപം. പഞ്ചായത്തി​ൻെറ അതിർത്തികളിലാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്. എന്നാൽ, കിഴക്കേ അതിർത്തിയായ കാട്ടിൽ മാർക്കറ്റിൽ തൃക്കുന്നപ്പുഴ-കുമാരപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമില്ല. ക​െണ്ടയ്ൻമൻെറ്​ സോണായ ശേഷം കെ.വി ജെട്ടി കടവിലെ കടത്തും നിലച്ചു. പാലം അടഞ്ഞതോടെ പത്രവിതരണക്കാരും കൂലിപ്പണിക്കാരും പാൽവിതരണക്കാരുമാണ് കൂടുതൽ പ്രതിസന്ധിയിലായത്. പാലം അടച്ചതിനെക്കുറിച്ച് പഞ്ചായത്ത് അധികാരികൾക്കും പൊലീസിനും ധാരണയില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നാണ് ഇവർ നൽകുന്ന മറുപടി. ചിത്രം: AP63 Palam പല്ലന കെ.വി ജെട്ടി തൂക്കുപാലം അടച്ചുപൂട്ടിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.