Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:59 PM GMT Updated On
date_range 22 July 2020 11:59 PM GMTപല്ലന കെ.വി ജെട്ടി തൂക്കുപാലം പൂട്ടിയത് അനധികൃതമെന്ന്
text_fieldsbookmark_border
ആറാട്ടുപുഴ: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കെ.വി ജെട്ടി തൂക്കുപാലം അടച്ചുപൂട്ടിയത് അനധികൃതമെന്ന് നാട്ടുകാർ. പഞ്ചായത്ത് കെണ്ടയ്ൻമൻെറ് സോണാക്കിയതിനെ തുടർന്നാണ് പാലത്തിൻെറ ഇരുവശത്തെയും കവാടം പൂട്ടിയത്. പല്ലന ആറിന് കുറുകെ രണ്ട്, 15 വാർഡുകളെ ബന്ധിപ്പിക്കുന്ന പാലം അടച്ചത് തെറ്റായ നടപടിയാണെന്നാണ് ആക്ഷേപം. പഞ്ചായത്തിൻെറ അതിർത്തികളിലാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്. എന്നാൽ, കിഴക്കേ അതിർത്തിയായ കാട്ടിൽ മാർക്കറ്റിൽ തൃക്കുന്നപ്പുഴ-കുമാരപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമില്ല. കെണ്ടയ്ൻമൻെറ് സോണായ ശേഷം കെ.വി ജെട്ടി കടവിലെ കടത്തും നിലച്ചു. പാലം അടഞ്ഞതോടെ പത്രവിതരണക്കാരും കൂലിപ്പണിക്കാരും പാൽവിതരണക്കാരുമാണ് കൂടുതൽ പ്രതിസന്ധിയിലായത്. പാലം അടച്ചതിനെക്കുറിച്ച് പഞ്ചായത്ത് അധികാരികൾക്കും പൊലീസിനും ധാരണയില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നാണ് ഇവർ നൽകുന്ന മറുപടി. ചിത്രം: AP63 Palam പല്ലന കെ.വി ജെട്ടി തൂക്കുപാലം അടച്ചുപൂട്ടിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story