ഭരണിക്കാവ് പഞ്ചായത്ത് ജീവനക്കാരന് കോവിഡ്

കറ്റാനം: ജീവനക്കാരന് കോവിഡ് ബാധിച്ചതോടെ ഭരണിക്കാവ് പഞ്ചായത്ത് അംഗങ്ങളെയും ജീവനക്കാരെയും റാപ്പിഡ് ടെസ്​റ്റിന് വിധേയമാക്കും. ചെട്ടികുളങ്ങര സ്വദേശിക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ പിതാവിൽ നിന്നാണ് ജീവനക്കാരന് രോഗം പകർന്നതെന്നാണ് സംശയം. 10 ദിവസം മുമ്പാണ് ഇദ്ദേഹം ഒാഫിസിൽ എത്തിയത്. ഭാര്യാപിതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറൻറീനിൽ പോകുകയായിരുന്നു. പഞ്ചായത്ത് ഒാഫിസ് തിങ്കളാഴ്ച അഗ്​നിരക്ഷാസംഘമെത്തി അണുനശീകരണം നടത്തും. പ്രസിഡൻറ് അടക്കമുള്ള മുഴുവൻ അംഗങ്ങളും ജീവനക്കാരും ക്വാറൻറീനിൽ പ്രവേശിച്ചിരിക്കുകയാണ്. പഞ്ചായത്ത് ഒാഫിസ് അടക്കുന്നതിനും നിർദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.