വഴിയോര കച്ചവടത്തിനെതിരെ വ്യാപാരികള്‍

കൊച്ചി: വഴിയോര കച്ചവടം സൂപ്പര്‍ മാര്‍ക്കറ്റ്‌ രൂപത്തിലായതോടെ വ്യാപാരികള്‍ വഴിയാധാരമായെന്ന് വ്യാപാരി സംഘടനകള്‍. കോവിഡി​ൻെറ മറവില്‍ കേരളത്തിലെ തെരുവുകള്‍ വഴിവാണിഭക്കാര്‍ കൈയടക്കിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചട്ടങ്ങള്‍ക്ക്​ അനുസൃതമായി 16ലേറെ ലൈസന്‍സുകള്‍ സമ്പാദിച്ചുവേണം പലചരക്ക്​ കടപോലും പ്രവര്‍ത്തിപ്പിക്കാന്‍. എന്നാൽ, ഒരു ലൈസന്‍സുമില്ലാതെ പഞ്ചായത്ത് റോഡുകള്‍ മുതല്‍ നാഷനല്‍ ഹൈവേവരെ ​ൈകയേറി ഷെഡ്​ കെട്ടിയും ടാര്‍പായ വിരിച്ചും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഹോട്ടലുകള്‍, റസ്‌റ്റാറൻറുകള്‍, ടെക്‌സ്‌റ്റൈൽസ്​, ബേക്കറികള്‍ എന്നിങ്ങനെയായും പരിണമിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ല പ്രസിഡൻറ്​ പി.സി. ജേക്കബ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.