Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 11:59 PM GMT Updated On
date_range 15 July 2020 11:59 PM GMTവഴിയോര കച്ചവടത്തിനെതിരെ വ്യാപാരികള്‍
text_fieldsbookmark_border
കൊച്ചി: വഴിയോര കച്ചവടം സൂപ്പര്‍ മാര്‍ക്കറ്റ് രൂപത്തിലായതോടെ വ്യാപാരികള്‍ വഴിയാധാരമായെന്ന് വ്യാപാരി സംഘടനകള്‍. കോവിഡിൻെറ മറവില്‍ കേരളത്തിലെ തെരുവുകള്‍ വഴിവാണിഭക്കാര്‍ കൈയടക്കിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചട്ടങ്ങള്‍ക്ക് അനുസൃതമായി 16ലേറെ ലൈസന്‍സുകള്‍ സമ്പാദിച്ചുവേണം പലചരക്ക് കടപോലും പ്രവര്‍ത്തിപ്പിക്കാന്‍. എന്നാൽ, ഒരു ലൈസന്‍സുമില്ലാതെ പഞ്ചായത്ത് റോഡുകള്‍ മുതല്‍ നാഷനല്‍ ഹൈവേവരെ ൈകയേറി ഷെഡ് കെട്ടിയും ടാര്‍പായ വിരിച്ചും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഹോട്ടലുകള്‍, റസ്‌റ്റാറൻറുകള്‍, ടെക്‌സ്‌റ്റൈൽസ്, ബേക്കറികള്‍ എന്നിങ്ങനെയായും പരിണമിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ല പ്രസിഡൻറ് പി.സി. ജേക്കബ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story