വിളിച്ചുണര്‍ത്തല്‍ പ്രതിഷേധം നടത്തി

മൂവാറ്റുപുഴ: ഓണ്‍ലൈന്‍ ക്ലാസുകളില്‍ അറബി, ഉർദു, സംസ്‌കൃതം എന്നിവ ഉള്‍പ്പടുത്താത്തതില്‍ പ്രതിഷേധിച്ച് കേരള അറബിക് മുന്‍ഷീസ് അസോസിയേഷ​ൻെറ ആഭിമുഖ്യത്തിൽ . ഒന്നുമുതല്‍ 10 വരെയുള്ള അറബിക്, സംസ്‌കൃതം, ഉർദു ഭാഷാപഠനം ഇതുവരെയും ആരംഭിച്ചിട്ടില്ല. മറ്റു വിഷയങ്ങള്‍ക്ക് ദിവസവും ക്ലാസ്​ നടക്കു​േമ്പാഴാണ്​ ഒന്നാംഭാഷയായ അറബിക്, സംസ്‌കൃതം, ഉർദു ക്ലാസുകള്‍ തുടങ്ങാത്തത്. ഭാഷ പഠിക്കുന്ന കുട്ടികളിലും രക്ഷാകര്‍ത്താക്കളിലും ഇത്​ എറെ ആശങ്ക സൃഷ്​ടിച്ചിരിക്കുകയാ​െണന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. ജില്ലതല വിളിച്ചുണര്‍ത്തല്‍ പ്രതിഷേധ സമരം മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ കെ.എം. അബ്​ദു​ൽമജീദ് ഉദ്ഘാടനം ചെയ്തു. എം.എ. ഹംസ, നാസര്‍ മാസ്​റ്റര്‍, എന്‍.യു. സുനീര്‍, സി.ഇ. സീതി തുടങ്ങിയവര്‍ പങ്കെടുത്തു. EM MVPA-kerala arabi munshis association കേരള അറബിക് മുന്‍ഷീസ് അസോസിയേഷ​ൻെറ ആഭിമുഖ്യത്തിൽ നടന്ന വിളിച്ചുണര്‍ത്തല്‍ പ്രതിഷേധ സമരം കെ.എം. അബ്​ദു​ൽ മജീദ്​ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.