പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ അണുനശീകരണം

പഞ്ചായത്ത് പ്രസിഡൻറി​ൻെറ നേതൃത്വത്തിൽ അണുനശീകരണം ആറാട്ടുപുഴ: കോവിഡ് രോഗിയുടെ വീട് പഞ്ചായത്ത് പ്രസിഡൻറി​ൻെറ നേതൃത്വത്തിൽ അണുനശീകരണം നടത്തി. സന്നദ്ധ സംഘടനകളുടേയും അഗ്നിരക്ഷാസേനയുടേയും സേവനം സമയബന്ധിതമായി ലഭിക്കാത്തതിനെ തുടർന്നാണ് കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ്​ ജിമ്മി കൈപ്പള്ളിയും വാർഡ് അംഗം ആർ. അജിത് കുമാറും പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ്കുമാറും അണുനശീകരണത്തിന് രംഗത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് ആറാം വാർഡിലെ വീട്ടമ്മക്ക്​ കോവിഡ് സ്ഥിരീകരിച്ചത്. ഒരുമാസം മുമ്പ് മുംബൈയിൽനിന്ന്​ എത്തിയ ഇവരും മകനും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മക​ൻെറ ഫലം നെഗറ്റീവ് ആണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.