സി.ബി.എസ്.ഇ വിജയം ഉന്നത വിദ്യാഭ്യാസ ഹബിന്​ പ്രചോദനം

കൊച്ചി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ഉയർന്ന വിജയശതമാനവും ഉന്നത പഠനനിലവാരവും നിലനിർത്തുന്ന കേരളത്തിലെ സ്കൂളുകൾ കേരള സർക്കാറി​ൻെറ ഉന്നത വിദ്യാഭ്യാസ ഹബ് എന്ന ആശയത്തിന് ​പ്രചോദനമാണെന്നും അത് അംഗീകരിച്ച് ഉപയോഗപ്പെടുത്താൻ സർക്കാർ തയാറാകണമെന്നും കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മൻെറ് അസോ. പ്രസിഡൻറ് അഡ്വ. ടി.പി.എം. ഇബ്രാഹിംഖാൻ. പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയി​ലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അവഗണിക്കാതിരിക്കാനും ശ്രദ്ധിക്കണം. സ്വകാര്യ സ്കൂളുകൾക്ക്​ മേൽ അടിച്ചേൽപിക്കുന്ന നികുതി ഭാരവും നിയന്ത്രണവും നിരുത്സാഹപ്പെടുത്തുന്നതാണ്. ഇത്തരം നയങ്ങളിൽ മാറ്റം വരുത്താൻ തയാറായില്ലെങ്കിൽ സ്കൂളുകളുടെ നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.