കുടിവെള്ള ക്ഷാമം: എടവനക്കാട്ടുകാർ സമരത്തിന്​

എടവനക്കാട്: ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സമരത്തിലേക്ക്. അധികാര കേന്ദ്രങ്ങളിൽ നിരവധി പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നത്. പഴങ്ങാട് പടിഞ്ഞാറ് എട്ടു ദിവസമായി വെള്ളമെത്തിയിട്ടെന്ന് വീട്ടമ്മമാർ പറയുന്നു. ചൊവ്വാഴ്ച വെൽഫെയർ പാർട്ടി നേതാക്കൾ പറവൂർ ജല അതോറിറ്റി ഓഫിസിലെത്തി രേഖാമൂലം പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.