രോഗികള്‍ക്ക് കൈത്താങ്ങായി അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: അത്യാവ​​​ശ്യക്കാരായ രോഗികള്‍ക്ക് ഒരു മാസത്തേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്ത് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്. കോവിഡ് പശ്ചാത്തലത്തില്‍ വൃക്ക ​േരാ​ഗം, അർബുദം ബാധിച്ച് ചികിത്സയിലുള്ള അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ 26 രോഗികള്‍ക്കാണ് മരുന്നുകള്‍ നല്‍കിയത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മുംതാസ് സുബൈര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ഫണ്ടില്‍നിന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ബിനിത പ്രമോദ്, അംഗങ്ങളായ പി.എസ്. ബാബു, വിനോദ്, പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തക സിസ്​റ്റര്‍ ബീന, ഡോ. അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇൻറര്‍വ്യൂ മാറ്റി ആലപ്പുഴ: പൊതുമരാമത്ത് ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ ഓഫിസിലെ ഫസ്​റ്റ്​ ഗ്രേഡ് ഓവര്‍സിയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് 15ന് രാവിലെ 10.30ന് കലക്ടറേറ്റിലെ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എൻജിനീയറുടെ കാര്യാലയത്തില്‍ നടത്താനിരുന്ന ഇൻറര്‍വ്യൂ കോവിഡ് വ്യാപനത്തി​ൻെറ പശ്ചാത്തലത്തില്‍ നീട്ടിയതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എൻജിനീയര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റി സേവനങ്ങള്‍ ഓണ്‍ലൈന്‍വഴി ആലപ്പുഴ: കോവിഡ് 19 വ്യാപനത്തി​ൻെറ പശ്ചാത്തലത്തില്‍ കേരള വാട്ടര്‍ അതോറിറ്റി ആലപ്പുഴ പി.എച്ച്​. സബ് ഡിവിഷന്‍ ഓഫിസ് പരിധിയില്‍ വെള്ളക്കരം സ്വീകരിക്കുന്നത്​ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും 17വരെ നിര്‍ത്തിയതായി അസി. എക്‌സി. എൻജിനീയര്‍ അറിയിച്ചു. വെള്ളക്കരം www.epay.kwa.kerala.gov.in വെബ്‌സൈറ്റ് വഴി അടക്കാം. ഫോണ്‍: 8547638282.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.