Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 13 July 2020 11:58 PM GMTരോഗികള്‍ക്ക് കൈത്താങ്ങായി അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്
text_fieldsbookmark_border
ആലപ്പുഴ: അത്യാവശ്യക്കാരായ രോഗികള്‍ക്ക് ഒരു മാസത്തേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്ത് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്. കോവിഡ് പശ്ചാത്തലത്തില്‍ വൃക്ക േരാഗം, അർബുദം ബാധിച്ച് ചികിത്സയിലുള്ള അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ 26 രോഗികള്‍ക്കാണ് മരുന്നുകള്‍ നല്‍കിയത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുംതാസ് സുബൈര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ഫണ്ടില്‍നിന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനിത പ്രമോദ്, അംഗങ്ങളായ പി.എസ്. ബാബു, വിനോദ്, പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തക സിസ്റ്റര്‍ ബീന, ഡോ. അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇൻറര്‍വ്യൂ മാറ്റി ആലപ്പുഴ: പൊതുമരാമത്ത് ഇലക്ട്രിക്കല്‍ സബ് ഡിവിഷന് ഓഫിസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് 15ന് രാവിലെ 10.30ന് കലക്ടറേറ്റിലെ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനീയറുടെ കാര്യാലയത്തില്‍ നടത്താനിരുന്ന ഇൻറര്‍വ്യൂ കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ നീട്ടിയതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനീയര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റി സേവനങ്ങള്‍ ഓണ്‍ലൈന്‍വഴി ആലപ്പുഴ: കോവിഡ് 19 വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ കേരള വാട്ടര്‍ അതോറിറ്റി ആലപ്പുഴ പി.എച്ച്. സബ് ഡിവിഷന് ഓഫിസ് പരിധിയില്‍ വെള്ളക്കരം സ്വീകരിക്കുന്നത് ഉള്‍പ്പെടെ എല്ലാ സേവനങ്ങളും 17വരെ നിര്‍ത്തിയതായി അസി. എക്സി. എൻജിനീയര്‍ അറിയിച്ചു. വെള്ളക്കരം www.epay.kwa.kerala.gov.in വെബ്സൈറ്റ് വഴി അടക്കാം. ഫോണ്‍: 8547638282.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story