ആലപ്പുഴ: സ്വപ്ന സുരേഷിൻെറ ഐ.ടി വകുപ്പിലെ നിയമനം മുഖ്യമന്ത്രിയും സി.പി.എമ്മും അറിഞ്ഞാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയുടെ ഗൾഫിലേക്കടക്കമുള്ള യാത്രകളുടെ നിയന്ത്രണവും സ്വപ്നക്കായിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റി കലക്ടറേറ്റിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം വേണം എന്നുപറയുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ കേന്ദ്രത്തിന് കത്ത് നൽകി പരസ്യമായി അഭ്യർഥിക്കാൻ മുഖ്യമന്ത്രി തയാറാകണം. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കേരളത്തിൽ കടവും കടത്തും മാത്രമാണ് നടക്കുന്നത്. ഈ സർക്കാർ നാലുലക്ഷം കോടി രൂപയുടെ കടം വരുത്തിവെച്ചു. കള്ളക്കടത്ത് വന്നതോടെ സാമ്പത്തികസ്ഥിതി തകരാറിലായി. സർക്കാറിൻെറ കൈയിൽ വിമാനത്താവളം ലഭിച്ചിരുന്നെങ്കിൽ വലിയ കള്ളത്തരങ്ങൾ നടന്നേനെ. ഐ.ടി സെക്രട്ടറി ശിവശങ്കറിനെ മാറ്റിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുതന്ത്രമാണെന്നും കുമ്മനം പറഞ്ഞു. എം.വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. പി.കെ. വാസുദേവൻ, ഡി. അശ്വനി ദേവ്, കൊട്ടാരം ഉണ്ണികൃഷ്ണൻ, ടി. സജീവ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.