കായലിൽ വള്ളം മുങ്ങി; ആറ്​ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

മുഹമ്മ: വേമ്പനാട്ടുകായലിൽ മത്സ്യബന്ധന വള്ളം മുങ്ങി. വള്ളത്തിലുണ്ടായിരുന്ന ആറുപേരെ രക്ഷപ്പെടുത്തി. കുമരകം കൊഞ്ചുമട ഭാഗത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന വള്ളമാണ്​ കാറ്റിൽ മുങ്ങിയത്​. വള്ളത്തിൽ പിടിച്ചുകിടന്ന ആറ് മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പി​ൻെറ യാത്രബോട്ട് എത്തിയാണ്​ രക്ഷപ്പെടുത്തിയത്​. മുഹമ്മ പള്ളിക്കുന്ന് സ്വദേശികളായ ജയൻ(45), അനന്തു (32), ഷിജി (53), രാജീവ് (44), മനു (30), ബിനു (35) എന്നിവരെയാണ് രക്ഷിച്ചത്. ബുധനാഴ്​ച വൈകീട്ട് മൂ​േന്നാടെയായിരുന്നു സംഭവം. കാറ്റിൽപെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. മറ്റൊരു വള്ളം നിയന്ത്രണംവിട്ട് ഒഴുകിനടന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചാണ് എസ് 52 യാത്രബോട്ട് രക്ഷാപ്രവർത്തനത്തിന് എത്തിയത്. മുഹമ്മയിൽനിന്ന് കുമരകത്തെത്തിയ ബോട്ട് തിരികെപ്പോകുമ്പോഴാണ് അപകടവിവരം അറിഞ്ഞത്. തുടർന്ന് മത്സ്യത്തൊഴിലാളികളെ ബോട്ടിൽ കയറ്റി മുഹമ്മയിൽ എത്തിക്കുകയായിരുന്നു. ബോട്ട് മാസ്​റ്റർ പ്രേംജിത്ത് ലാൽ, ബോട്ട് സ്രാങ്ക് അശോക് കുമാർ, ഡ്രൈവർ രാധാകൃഷ്ണൻ, ലാസ്കർ പി.ആർ. റോയി, പ്രശാന്ത് എന്നീ ജീവനക്കാരാണ് രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകിയത്​. പടം: AP66 BOAT JEEVANAKAR കായലിൽ മുങ്ങിയ വള്ളത്തിൽനിന്ന്​ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയ ബോട്ട് ജീവനക്കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.