കെൽ​​േട്രാൺ ഫെറി-കുമ്പളങ്ങി പാലത്തിന്​ ഭരണാനുമതി -എ.എം. ആരിഫ്‌

ആലപ്പുഴ: അരൂർ, കുമ്പളങ്ങി പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ നിർമിക്കുന്ന കെൽ​​േട്രാൺ ഫെറി-കുമ്പളങ്ങിഫെറി-കുമ്പളങ്ങി പാലത്തിന്‌ 44.2 കോടിയുടെ അന്തിമ ഭരണാനുമതി കിഫ്ബിയിൽനിന്ന്​ ലഭിച്ചെന്നും നിർമാണം ത്വരിതഗതിയിലാക്കാൻ ഇടപെടുമെന്നും എ.എം. ആരിഫ്‌ എം.പി. കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ നിർമിക്കുന്ന പാലത്തി​ൻെറ അപ്രോച്ച്‌ റോഡിനാവശ്യമായ സ്ഥലമേറ്റെടുക്കുന്ന നടപടികൾക്കാണ്‌ ആദ്യം തുടക്കംകുറിക്കുക. ഉടമകൾ സ്വമേധയാ സ്ഥലം വിട്ടുനൽകിയാൽ സ്ഥലമേറ്റെടുപ്പ്‌ വേഗത്തിലാക്കി വൈകാതെ ടെൻഡർ നടപടികളിലേക്ക്​ കടക്കാനാകുമെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.