കാഷ് അവാര്‍ഡിന് അപേക്ഷിക്കാം

തൊടുപുഴ: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പട്ടികവർഗ വിദ്യാർഥികള്‍ക്കുള്ള കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ഐ.ടി.ഡി.പി ഓഫിസ്​ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവരും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നാല് സി ഗ്രേഡോ അതിന്​ മുകളിലോ പ്ലസ് ടു പരീക്ഷയില്‍ രണ്ട് സി ഗ്രേഡോ അതിന്​ മുകളിലോ ഗ്രേഡുകള്‍ കരസ്ഥമാക്കിയവരും ആയിരിക്കണം. അപേക്ഷ പൂമാല, ഇടുക്കി, പീരുമേട്, കട്ടപ്പന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളില്‍ സമര്‍പ്പിക്കാം. അപേക്ഷക്കൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, പഠിച്ച സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്‍റെ പകര്‍പ്പ്, അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വ്യക്തമാകുന്ന രേഖകള്‍ (ഐ.എഫ്.എസ് കോഡ്, അക്കൗണ്ട് നമ്പര്‍ എന്നിവ വ്യക്തമായി കാണാവുന്ന പകര്‍പ്പ്) എന്നിവയും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുമായി ബന്ധപ്പെടണം. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കട്ടപ്പന: 9496070358, പൂമാല: 9496070359, പീരുമേട്: 9496070357, ഇടുക്കി: 9496070404. ബാഡ്മിന്‍റൺ ഷട്ടിൽ ചാമ്പ്യൻഷിപ്​ തൊടുപുഴ: 42ാമത് ജില്ല ബാഡ്മിന്‍റൺ ഷട്ടിൽ ചാമ്പ്യൻഷിപ്​ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊടുപുഴയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 70 വയസ്സുള്ള പ്രഭാകരൻ നായർ മുതൽ ഏഴുവയസ്സുള്ള നിഖിത സിനുവരെ 250ഓളം മത്സരാർഥികൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്​​ 26ന്​ സമാപിക്കും. തൊടുപുഴ ഫോർകോർട്ടിലാണ് മത്സരം. ജില്ല ഷട്ടിൽ ബാറ്റ്മിന്‍റൺ അസോസിയേഷൻ പ്രസിഡന്‍റ്​ അഡ്വ. റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജോസ്​ മഠത്തിൽ, സെക്രട്ടറി ബിനീഷ് സുകുമാരൻ, ഷൈജൻ സ്റ്റീഫൻ, സുധീർ കുമാർ, തോമസ്​ സേവ്യർ, ജെയ്​സൺ വർഗീസ്​ എന്നിവർ സംസാരിച്ചു. ചിത്രം: TDL Shuttle ജില്ല ബാഡ്മിന്‍റൺ ഷട്ടിൽ ചാമ്പ്യൻഷിപ്​​ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.