അധിക കൺസെഷൻ തുക വാങ്ങിയതായി പരാതി

മൂലമറ്റം: വിദ്യാർഥികളിൽനിന്ന്​ . നിലവിലെ നിരക്കായ അഞ്ചു രൂപക്ക് പകരം 10 രൂപ വാങ്ങിയതായാണ് പരാതി. വെള്ളിയാഴ്ചയാണ്​ നാടുകാണിയിൽനിന്ന്​ മൂലമറ്റത്തിന് എത്തിയ വിദ്യാർഥികളിൽനിന്ന്​ തുക വാങ്ങിയതായി പരാതി ഉയർന്നത്​. അധിക തുക കൈപ്പറ്റിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വാഹന ഉടമക്കും ജീവനക്കാർക്കും എതിരെ നടപടി എടുക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീർ പറഞ്ഞു. നായുടെ കടിയേറ്റ്​ വ്യാപാരിക്ക്​ പരിക്ക്​ മ്ലാമല: നാലുകണ്ടത്ത് വ്യാപാരിക്ക് നായുടെ കടിയേറ്റു. വെള്ളിയാഴ്ച ഉച്ചക്കാണ് എ.എം. റഷീദിന് കടിയേറ്റത്. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടന്ന നായ്​ കടക്കുള്ളിൽ കയറി കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ കട്ടപ്പന താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മ്ലാമല, നാലുകണ്ടം, കീരിക്കര പ്രദേശത്ത് തെരുവുനായ്​ ശല്യം രൂക്ഷമാണ്. സ്കൂളിൽ പോകുന്ന കുട്ടികൾ ഉൾപ്പെടെ ഭയത്തിലാണ്​. അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ്‌ ബെന്നി വൈക്കത്ത് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.