തേയിലച്ചെടികൾ പിഴുതുമാറ്റിയെന്ന് വില്ലേജ് ഓഫിസർ പീരുമേട്: മേമലയിൽ തേയില തോട്ടം മുറിച്ചുവിൽപന നടത്തിയ സംഭവത്തിൽ ഏലപ്പാറ വില്ലേജ് ഓഫിസർ പീരുമേട് തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. 3.5 ഏക്കർ സ്ഥലത്തെ തേയിലച്ചെടികൾ പിഴുതുമാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. എൽ.എ. തഹസിൽദാർ പി.എസ്. സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തുകയും നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തു. കഴിഞ്ഞ മാർച്ചിലെ താലൂക്ക് വികസനസമിതിയിൽ അംഗങ്ങൾ സ്ഥലവിൽപന ചർച്ച വിഷയമാക്കുകയും തുടർനടപടികൾക്ക് നിർദേശം നൽകുകയും ചെയ്തെങ്കിലും നടപടി ഉണ്ടായില്ല. നിയമ ലംഘനം കണ്ടെത്തി നടപടി സ്വീകരിക്കേണ്ട വില്ലേജ് ഓഫിസറാണ് ഇപ്പോൾ നിയമ ലംഘനം നടന്നതായി റിപ്പോർട്ട് നൽകിയിട്ടുള്ളത്. താലൂക്ക് വികസന സമിതിയിൽ തീരുമാനം ഉണ്ടായിട്ടും നടപടി എടുക്കാതിരുന്ന വില്ലേജ് താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതു പ്രവർത്തകർ വകുപ്പ് മന്ത്രിക്കും പരാതി നൽകി. സംഭവത്തെക്കുറിച്ച് വകുപ്പ് തല അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. തേയില തോട്ടങ്ങളിലെ മുറിച്ചുവിറ്റ സ്ഥലങ്ങളിലെ തേയിലച്ചെടികൾ പിഴുത് മാറ്റരുതെന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കെയാണ് 3.5 ഏക്കർ സ്ഥലത്തെ തേയിലച്ചെടികൾ പിഴുതുമാറ്റിയതായി വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയത്. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥ ലംഘിച്ചിട്ടും നടപടികൾ സ്വീകരിക്കാതിരുന്ന റവന്യൂ വകുപ്പും ഇതോടെ വെട്ടിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.