അടിമാലി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഫോട്ടോ ഫെസ്റ്റിന്റെ പ്രചാരണാർഥം നടത്തുന്ന വാഹനപ്രചാരണജാഥക്ക് അടിമാലിയില്‍ സ്വീകരണം നല്‍കി. ജൂണ്‍ 23,24,25 തീയതികളില്‍ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷനല്‍ കൺവെന്‍ഷന്‍ സെന്ററിലാണ് ഫെസ്റ്റ് നടക്കുന്നത്. ഫോട്ടോഗ്രാഫി മേഖലയുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ പ്രദര്‍ശനം ഫോട്ടോ ഫെസ്റ്റില്‍ ഉണ്ടാകും. എ.കെ.പി.എ ദേവികുളം മേഖലയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അടിമാലി സെന്റര്‍ ജങ്ഷനില്‍ നടന്ന യോഗത്തില്‍ എ.കെ.പി.എ ദേവികുളം മേഖല പ്രസിഡന്‍റ് ജോസ് ആര്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റോബിന്‍ എന്‍വിസ്, ജില്ല പ്രസിഡന്റ് ബിജോ മങ്ങാട്ട്, ട്രഷറര്‍ കെ.എം. മാണി, സംസ്ഥാന കമ്മിറ്റിയംഗം ഷാജി, സെബാന്‍ ആതിര, സലി അനഘ, സജിമോന്‍ ഫോട്ടോ പാര്‍ക്ക്, മാരിമുത്തു, അജി തുടങ്ങിയവര്‍ സംസാരിച്ചു. തൊടുപുഴ, അടിമാലി, ചെറുതോണി, കട്ടപ്പന, കുമളി എന്നിവിടങ്ങളില്‍ ജാഥക്ക് സ്വീകരണമൊരുക്കിയിരുന്നു. idl adi 5 jadha ചിത്രം - വാഹന ജാഥക്ക് അടിമാലിയിൽ നൽകിയ സ്വീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.