റോയിയുടെ ചികിത്സക്ക്​ നാട്​ കൈകോർക്കുന്നു

കട്ടപ്പന: വോളിബാൾ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം റോയി കുന്നുംപുറത്തിന്‍റെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി ചികിത്സ സഹായനിധി രൂപവത്​കരിച്ചു. ഒരുവർഷമായി ഡയാലിസിസ് നടത്തി വരുകയാണ്​. രോഗം മൂർച്ഛിച്ചതോടെ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തേണ്ട സ്ഥിതിയാണ്​. നിർധന കുടുംബത്തിന്‍റെ ഏക അത്താണിയായ റോയിയുടെ മാതാപിതാക്കളും രോഗികളാണ്​. അഞ്ച്​ സെന്‍റ്​ സ്ഥലവും ചെറിയൊരു വീടും മാത്രമാണുള്ളത്. വൃക്ക മാറ്റിവെക്കലാണ്​ ഏക പരിഹാരം. എന്നാൽ, ഇതിനാവശ്യമായ ഭീമമായ തുക കണ്ടെത്താൻ നാട്ടിലെ സുമനസ്സുകളുടെ നേതൃത്വത്തിൽ പണം സ്വരൂപിക്കാനുള്ള പ്രയത്നത്തിലാണ്. പഞ്ചായത്ത് പ്രസിഡന്‍റ്​ ഷേർളി ജോസഫിന്‍റെയും വൈസ് പ്രസിഡന്റ് റെജി മുക്കാട്ടിന്‍റെയും നേതൃത്വത്തിൽ തങ്കമണി യൂനിയൻ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്ന്​ രക്ഷാധികാരി റോമിയോ സെബാസ്റ്റ്യൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അക്കൗണ്ട് നമ്പർ: 427702010023636, ഐ.എഫ്​.എസ്​.സി: UBIN 0542776. ഗൂഗ്​ൾ പേ: 9744675877. ഫോട്ടോ TDL Roy റോയി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.