കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ച്ചകൾ: ഉടന്‍ പരിഹാരം കാണുമെന്ന് എം.എല്‍.എ.

തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പഞ്ചായത്തിലെ ആഴ്ചകളായിട്ടുള്ള കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണുന്നതിനായി അധികൃതരുടെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിച്ചു. കേരള വാട്ടര്‍ അതോറിറ്റി മൂവാറ്റുപുഴ സൂപ്രണ്ടിങ് എഞ്ചിനീയര്‍ മുഹമ്മദ് റാഫി, പിറവം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാബു, തൃപ്പൂണിത്തുറ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ. സുനില്‍കുമാര്‍, തൃപ്പൂണിത്തറ അസിസ്റ്റന്റ് എഞ്ചിനീയര്‍ രശ്മി.കെ.ആര്‍ എന്നിവരുമായാണ് കെ. ബാബു എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം സംഘടിപ്പിച്ചത്.

കക്കാട് നിന്ന് ഒന്നിടവിട്ട് 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് ലഭിക്കേണ്ടത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വെള്ളം ലഭിക്കുന്നില്ല. 10 വര്‍ഷം മുമ്പ് ഇതുപോലെ പ്രശ്‌നം ഉണ്ടായപ്പോള്‍ ഉദയംപേരൂരില്‍ ഒരു പുതിയ ഫ്േളാ മീറ്റര്‍ സ്ഥാപിച്ചിരുന്നു. പമ്പ് കേടായത് കൂടാതെ തുടര്‍ച്ചയായി വൈദ്യുതി മുടക്കവും കാരണവുമാണ് കൃത്യമായി വെള്ളം ലഭ്യമാകാതെയിരിക്കുന്നതിനുള്ള കാരണമെന്ന് പിറവം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.

ഇനിമുതല്‍ മുടക്കം കൂടാതെ 25 ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാനുള്ള നടപടി സ്വീകരിക്കാമെന്ന് പിറവം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉറപ്പു നല്‍കിയതായി കെ.ബാബു എം.എല്‍.എ.പറഞ്ഞു. ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉദയംപേരൂര്‍ പദ്ധതിയുടെ ഭരണാനുമതിക്കുള്ള എസ്.എല്‍.ഇ.സി.യില്‍ പരിഗണിക്കുന്നതിന് ഉടനെ സമര്‍പ്പിക്കുന്നതിനും ധാരണയായി.

Tags:    
News Summary - Weeks after drinking water cut off: MLA says immediate solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.