തൃപ്പൂണിത്തുറ: അത്താഘോഷങ്ങളുടെ ഭാഗമായി മതിലുകൾ ചിത്രങ്ങളാല്‍ കളറാക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍. ആര്.എല്‍.വി കോളജിലെ കുട്ടികളുടെ നേതൃത്വത്തിലാണ് ഗവ. ബോയ്സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മതില്ക്കെട്ടുകളില് മാലിന്യ സംസ്കരണ ആശയം ഉള്‍പ്പെടുത്തിയുള്ള ചുവര്‍ചിത്രങ്ങള്‍ വരക്കുന്നത്. നഗരസഭ, ഹരിത കേരളം മിഷന്, ശുചിത്വ മിഷന് എന്നിവയുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ അത്താഘോഷം ഈ വര്‍ഷം പൂര്‍ണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനം.
മാലിന്യത്തിന്റെ അളവ് കുറച്ചും ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യത്തെ ശാസ്ത്രീയമായി സംസ്കരിച്ചുമാണ് ഹരിത പെരുമാറ്റ ചട്ടം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭയുടെ കീഴിലുള്ള കോളജിലെ എന്‍.എസ്.എസ് വിദ്യാർഥികളെ ഉള്‍പ്പെടുത്തി വിപുലമായ ബോധവത്കരണ പരിപാടികള്‍, രാത്രി നടത്തം എന്നിവ സംഘടിപ്പിക്കും.
അത്താഘോഷ ദിവസം ഉണ്ടാകുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വിവിധ പോയന്റുകളില്‍ ബിന്നുകള്‍ സ്ഥാപിക്കും. ഇതിന് നേതൃത്വം നല്കാന് സന്നദ്ധസേവകരെ ചുമതലപ്പെടുത്തും. ജൈവ മാലിന്യം ശേഖരിച്ച് ഇത് സംസ്കരിച്ച് വളമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപന്നങ്ങളുടെ വില്പനയും കര്‍ശനമായി നിരോധിച്ചുള്ള നടപടികള്‍ മുനിസിപ്പാലിറ്റി നടത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളും പിഴയും ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.