തൃപ്പൂണിത്തുറ എ.ജി. രാഘവ മേനോന് മുനിസിപ്പല്‍ മാളിന്റെ മേല്‍ക്കൂരയിലെ പാളികള്‍ കാറിനു മുകളില്‍ പതിച്ചപ്പോള്‍
തൃപ്പൂണിത്തുറ: അടഞ്ഞുകിടക്കുന്ന മാളിന്റെ മേല്‍ക്കൂരയിലെ പാളികള്‍ അടര്‍ന്നുവീണ് വാഹനങ്ങള്‍ക്ക് കേടുപാട്.മൂന്നു വര്‍ഷമായി നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നു കൊടുക്കാതെ കിടക്കുന്ന തൃപ്പൂണിത്തുറ സ്റ്റാച്യൂ ജങ്ഷനിലെ എ.ജി. രാഘവ മേനോന് മുനിസിപ്പല്‍ മാളിന്റെ കവാടത്തിലുള്ള മേല്‍ക്കൂരയിലെ പുറംഭാഗത്തെ പാളികളാണ് വാഹനങ്ങളിലേക്ക് പതിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
മാളിനു സമീപം പാര്‍ക്ക് ചെയ്ത കാറിന്റെയും സ്കൂട്ടറിന്റെയും മുകളിലേക്കാണ് വന്നുപതിച്ചത്. ഇരുവാഹനങ്ങൾക്കും കേടുപാടുണ്ടായി.
നിര്‍മാണം പൂര്‍ത്തിയായി മൂന്നുവര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ നാശത്തിന്റെ വക്കിലാണ് മാള്‍. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സമീപത്തുള്ളവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഇവിടെയാണ്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വാടകക്ക് കൊടുത്തിരുന്ന തൃപ്പൂണിത്തുറ ടൂറിസ്റ്റ് ഹോം എന്ന പേരില്‍ ബാറും ലോഡ്ജും കൂടി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു കളഞ്ഞാണ് പുതിയ വാണിജ്യ സാധ്യതകള്‍ തേടി മാളിന്റെ പണി തുടങ്ങിയത്.
എന്നാല്‍, കോടികള്‍ മുടക്കിപ്പണിത മാളാണ് ഇത്തരത്തില്‍ ഉപയോഗശൂന്യമായി നശിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.