വൈ​റ്റി​ല ജ​ങ്ഷ​നി​ല്‍ അ​പൂ​ര്‍വ നാ​ണ​യ​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം ന​ട​ത്തു​ന്ന അ​ര​വി​ന്ദാ​ക്ഷ​ന്‍

കൗതുകവും അറിവും പകര്‍ന്ന് അരവിന്ദാക്ഷ‍െൻറ 'നാണയ' യാത്ര തുടരുന്നു

തൃപ്പൂണിത്തുറ: കേട്ടുമാത്രം പരിചയമുള്ള അണപൈസയടക്കം നാണയ ശേഖരവും പുരാവസ്തുക്കളും കാണാന്‍ ആഗ്രഹം തോന്നുന്നുണ്ടോ ! നിങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറത്തെ അപൂര്‍വ നോട്ടുകളുടെയും നാണയങ്ങളുടെയും കലവറയാണ് ഉദയംപേരൂര്‍ പത്താംകുഴിയില്‍ പി.പി. അരവിന്ദാക്ഷ‍െൻറ ശേഖരത്തിലുള്ളത്. കേരളത്തി‍െൻറ നാനാഭാഗങ്ങളിൽ പ്രദര്‍ശനങ്ങൾ സംഘടിപ്പിച്ച് ജനങ്ങള്‍ക്ക് കൗതുകവും അറിവും പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങളായി അരവിന്ദാക്ഷന്‍ പ്രയാണം നടത്തുകയാണ്.

കൈയിലുള്ള ഏതെങ്കിലും ഒരു നാണയത്തെയോ നോട്ടിനെയോ കുറിച്ച് ചോദിച്ചാല്‍ അത് നിലവില്‍ വന്ന വര്‍ഷം മുതല്‍ എല്ലാ പ്രത്യേകതകളും വിവരിക്കും. തിരുവിതാംകൂര്‍, ഡച്ച്, ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗള്‍, ചോള രാജഭരണ കാലത്തെ നാണയങ്ങളും ശേഖരത്തിലുണ്ട്. ആവശ്യക്കാര്‍ക്ക് പൈസ വാങ്ങി നോട്ടുകള്‍ വില്‍ക്കുകയും ചെയ്തുവരുന്നു. അപൂര്‍വ കറന്‍സികള്‍ വൻ തുക കൊടുത്ത് വാങ്ങുകയും പതിവാണ്. അപൂര്‍വ ശേഖരങ്ങള്‍ക്ക് പിന്നിലെ പ്രചോദനം ആരാണെന്ന് ചോദിച്ചാല്‍ 106 വയസ്സുള്ള അമ്മ ചീരമ്മയാണെന്ന് അരവിന്ദാക്ഷൻ മറുപടി നൽകും. നിലവില്‍ ഹൈകോടതി ജങ്ഷനിലും വൈറ്റില മേല്‍പാലത്തിന് താഴെയും ഓരോ ദിവസവും മാറി മാറി പ്രദര്‍ശനം നടത്തുന്നു. റിസര്‍വ് ബാങ്ക് ഇന്നുവരെ പുറത്തിറക്കിയ എല്ലാ നാണയങ്ങളും കറന്‍സികളും പ്രദര്‍ശനത്തില്‍ വീക്ഷിക്കാനാകും. ഭാര്യ ഷൈനിയും മക്കളായ അരുണ്‍കുമാറും അജിത്തും കട്ട സപ്പോര്‍ട്ടുമായി കൂടെയുണ്ട്. 

Tags:    
News Summary - Aravindakshan's love of naanayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.