അനധികൃതമായി ബോര്‍ഡ് ​െവച്ചതിന്​ പിടികൂടിയ കാര്‍

അനധികൃത ബോർഡ് സ്ഥാപിച്ച കാർ പിടികൂടി

കാ​ക്ക​നാ​ട്: കേ​ന്ദ്ര​സ​ര്‍ക്കാ​റിെൻറ സ്ഥാ​ന​പ്പേ​ര് വ്യാ​ജ​മാ​യി എ​ഴു​തി ബോ​ര്‍ഡ് സ്ഥാ​പി​ച്ച് ഓ​ടി​യ ആ​ഡം​ബ​ര കാ​ർ പി​ടി​കൂ​ടി. 'ഗ​വ. ഓ​ഫ് ഇ​ന്ത്യ ക്രി​മി​ന​ല്‍ സ​ർ​വെ​യ്​​ല​ന്‍സ് ആ​ന്‍ഡ് ഇ​ൻ​റ​ലി​ജ​ന്‍സ്' ബോ​ർ​ഡ് സ്ഥാ​പി​ച്ച കാ​റു​മാ​യി കാ​ക്ക​നാ​ട് പ​ട​മു​ക​ള്‍ പാ​പ്പാ​ളി റോ​ഡി​ലെ ഫ്ലാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന സെ​ബി​നാ​ണ് വി​ല​സി​യി​രു​ന്ന​ത്.

കാ​റി​ന് മു​ന്‍വ​ശ​ത്തും പി​ന്‍വ​ശ​ത്തും ചു​വ​ന്ന ബോ​ര്‍ഡ് സ്ഥാ​പി​ച്ചി​രു​ന്നു. സ​ര്‍ക്കാ​ര്‍ ചി​ഹ്ന​ങ്ങ​ളു​ടെ പ​ദ​വി ദു​രു​പ​യോ​ഗം, ആ​ള്‍മാ​റാ​ട്ടം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി സെ​ബി​നെ​തി​രെ കേ​സെ​ടു​ത്തു.

തൃ​ക്കാ​ക്ക​ര സി.​ഐ ആ​ര്‍. ഷാ​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് എ​സ്.​ഐ​മാ​രാ​യ പി.​പി. ജ​സ്​​റ്റി​ന്‍, ഹാ​രോ​ള്‍ഡ് ജോ​ര്‍ജ്, എ​ന്‍.​ഐ. റ​ഫീ​ഖ്, സി.​പി.​ഒ അ​നൂ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫ്ലാ​റ്റി​ല്‍നി​ന്ന് വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സെ​ബി​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

Tags:    
News Summary - The car set up by the illegal board was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.