Posted On
date_range Updated On
date_range മൻകി ബാത്തിൽ സെൻറ്. തെരേസാസിന് പ്രശംസ
കൊച്ചി: പരിസ്ഥിതിസൗഹൃദ കളിപ്പാട്ടങ്ങളുണ്ടാക്കുന്ന സെൻറ് തെരേസാസ് കോളജിലെ വിദ്യാർഥി കൂട്ടായ്മക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലാണ് അദ്ദേഹം കോളജിനെ പരാമർശിച്ചത്. 'മാലിന്യങ്ങളെ മൂല്യത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്ക് ഉദാഹരണമാണ് കൊച്ചിയിലെ സെൻറ് തെരേസാസ് കോളജ്.
വിദ്യാർഥികൾ പുനരുപയോഗിക്കാവുന്ന കളിപ്പാട്ടങ്ങൾ നിർമിക്കുന്നു, അതും വളരെ ക്രിയാത്മകമായി.
ഈ വിദ്യാർഥികൾ പഴയ വസ്ത്രങ്ങൾ, ഉപേക്ഷിച്ച തടിക്കഷ്ണങ്ങൾ, ബാഗുകൾ, ബോക്സുകൾ എന്നിവ കളിപ്പാട്ടങ്ങളാക്കി മാറ്റുന്നു...' എന്നാണ് കോളജിനെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.