representational image
Posted On
date_range Updated On
date_range പൊലീസുകാർക്കും ജലപീരങ്കി
കാക്കനാട്: യു.ഡി.എഫിന്‍റെ കലക്ടറേറ്റ് മാർച്ചിൽ പൊലീസുകാർക്കും ജലപീരങ്കി. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നതിനിടെ ഏതാനും പൊലീസുകാരും കൂട്ടത്തിൽ ഉൾപ്പെടുകയായിരുന്നു. എ.എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് വെള്ളത്തിൽപ്പെട്ടത്.
ജലപീരങ്കിക്കിടയിൽ പെട്ട പൊലീസ് ഉദ്യോഗസ്ഥർ പൂർണമായും നനഞ്ഞ സ്ഥിതിയിലായിരുന്നു. മൊബൈൽ ഫോണുകളും നനഞ്ഞു. മോശം വെള്ളമാണ് സമരക്കാർക്ക് നേരെ പൊലീസ് ഉപയോഗിക്കാറുള്ളത്. സമരം കഴിഞ്ഞതോടെ പൊലീസുകാരിൽ ചിലർ നനഞ്ഞ വസ്ത്രം ഊരി പിഴിയുന്നതും ദേഹമാസകലം ചൊറിയുന്നതും കൗതുകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.