പ്രതീകാത്മക ചിത്രം

വിമാനത്താവള പരിസരത്ത്​ ഡ്രോൺ പറത്തിയാൽ പൊലീസ് പിടികൂടും

നെടുമ്പാശ്ശേരി: അധികൃതരുടെ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതും ഉത്സവകാലങ്ങളിൽ പരസ്യപ്രചരണാർഥം ലേസർ ബീമുകൾ ഉപയോഗിക്കുന്നതും വ്യോമയാനത്തിന് ഭീഷണിയാണെന്ന് കാണിച്ച് കൊച്ചി അന്താരാഷ്​ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) പൊലീസിന് പരാതി നൽകി. ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 0484 2610001 നമ്പറിൽ അറിയിക്കണ​െമന്ന്​ ജനങ്ങളോട് സിയാൽ അഭ്യർഥിച്ചു.

ജമ്മുവിൽ അടുത്തിടെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് 'അൺമാൻഡ് എയർക്രാഫ്റ്റ് സിസ്​റ്റം റൂൾ -2021' ലെ ചട്ടങ്ങൾ കർശനമായി പാലിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലായം വിമാനത്താവള ഓപറേറ്റർമാർക്കും ജില്ല ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിരുന്നു. വിമാനത്താവളത്തിന് മൂന്ന് കി.മീ ചുറ്റളവിൽ ഡ്രോൺ പറത്താൻ നിരോധനമുണ്ട്​. തുടർന്നുള്ള മേഖലകളിൽ ഡ്രോൺ പറത്തണമെങ്കിൽ ഡി.ജി.സി.എയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇന്ത്യയിലേക്ക്​ ഡ്രോൺ ഇറക്കുമതി ചെയ്യാനും നിർമിക്കാനും കച്ചവടം നടത്താനും ഡി.ജി.സി.എ അനുമതി ആവശ്യമാണ്.

ഉത്സവകാലങ്ങളിലും ഉദ്ഘാടനം പോലുള്ള അവസരങ്ങളിലും ജനശ്രദ്ധയാകർഷിക്കാൻ ലേസർ ബീം മിന്നിക്കുന്ന പ്രവണതയും വിമാനങ്ങളുടെ ലാൻഡിങ്ങിന് ഭീഷണിയുണ്ടാക്കുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളറുടെ ശ്രദ്ധയിപെടുത്തിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തി​െൻറ 15 കിലോമീറ്റർ ചുറ്റളവിൽ ലേസർ ബീം മിന്നിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നും സിയാൽ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - If the drone flies, the police will take custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.