ടൂറിസം വിസ അനുവദിച്ചതോടെ ഹോട്ടലുകൾ ഉണരുന്നു

നെടുമ്പാശേരി: വിദേശികൾക്ക് ടൂറിസം വിസ അനുവദിക്കാൻ തീരുമാനിച്ചതോടെ നിരക്കുകൾ കുറച്ച് പ്രത്യേക പാക്കേജുകൾക്കൊരുങ്ങി പ്രമുഖ ഹോട്ടലുകൾ. കഴിഞ്ഞ 19 മാസങ്ങളായി കൊവിഡിനെ തുടർന്ന് വിദേശവിനോദസഞ്ചാരികൾക്ക്‌ വിസ നൽകുന്നത്. നിർത്തി വച്ചിരിക്കുകയായിരുന്നു ഈ മാസം 15 മുതലാണ് വിസ അനുവദിക്കുക.

പ്രത്യേക വിമാനസർവീസുകളിലായിരിക്കും ഇവർ തൽക്കാലം കൂട്ടമായെത്തുക നക്ഷത്രഹോട്ടലുകളിലെ പ്രധാന വരവ് വിദേശ വിനോദസഞ്ചാരികളിൽ നിന്നുമാണ്. വിനോദസഞ്ചാരികളൊഴിഞ്ഞതോടെ പല നക്ഷത്ര ഹോട്ടലുകളും നിരക്കുകൾ വലിയ തോതിൽ വെട്ടിക്കുറച്ചിരുന്നു. പല ഹോട്ടലുകളും ജീവനക്കാരുടെ എണ്ണം കുറച്ച് പ്രവർത്തനം ഭാഗികമാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ ജീവനക്കാരെ തിരിച്ചു വിളിച്ചുതുടങ്ങിയിട്ടുണ്ട്. സ്ഥിരം രാജ്യാന്തര സർവീസുകൾ എന്നു മുതലെന്ന് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഗ്രൗണ്ട് ഹാൻഡ് ലിംഗ് വിഭാഗത്തിലൊന്നും മുഴുവൻ കരാർ തൊഴിലാളികളെയും തിരിച്ചെടുത്തിട്ടില്ല

Tags:    
News Summary - Hotels are waking up with the issuance of tourism visas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.