Posted On
date_range Updated On
date_range സ്വർണം പിടി കൂടി
നെടുമ്പാശ്ശേരി:കൊച്ചി വിമാനത്താവളത്തിൽ ചൊവ്വാഴ്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.എയർഅറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ ചെന്നൈ സ്വദേശിയുടെ പക്കൽ നിന്നുമാണ് കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗം രണ്ട് കിലോ സ്വർണം പിടികൂടിയത്.
അടിവസ്ത്രത്തിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.ഓരോ കിലോ വീതം തൂക്കം വരുന്ന രണ്ട് സ്വർണ ബിസ്‌ക്കറ്റുകളാണ് കടത്തികൊണ്ടുവന്നത്.മെറ്റൽ ഡിറ്റക്ടർ പരിശോധനയിൽ സംശയം തോന്നി യാത്രക്കാരനെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.24 കാരറ്റ് സ്വർണമാണ് പിടിച്ചെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.