നെടുമ്പാശ്ശേരി മയക്കുമരുന്ന് കടത്ത്: കേന്ദ്ര നാർകോട്ടിക് കൺട്രോൾ ബ്യൂറോയും അന്വേഷിക്കും

നെടുമ്പാശ്ശേരി: ഗൾഫിലേക്ക് യുവതി മയക്കുമരുന്ന്‌ കടത്താൻ ശ്രമിച്ച സംഭവം കേന്ദ്ര നാർകോട്ടിക് കൺട്രോൾ വിഭാഗം അന്വേഷിക്കും. ഇതിെൻറ ഭാഗമായി പ്രതി രാമിയയെ കസ്​റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കഴിഞ്ഞ ഡിസംബറിൽ വിസിറ്റിങ് വിസയിൽ ഇവർ ഗൾഫിലേക്ക് യാത്ര ചെയ്തിരുന്നു. അന്നും മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് സംശയം.

ഇക്കുറിയും വിസിറ്റിങ് വിസയിലാണ് ഇവർ ബഹ്​റൈനിലേക്ക് പോകാനെത്തിയത്. ഇടപ്പള്ളിയിൽ വെച്ചാണ്​ ഒരാൾ മയക്കുമരുന്ന് ഏൽപിച്ചതെന്ന് ഇവർ മൊഴിനൽകിയിട്ടുണ്ട്. എന്നാൽ, ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നാണ് വെളിപ്പെടുത്തൽ. അടിവസ്ത്രത്തിലാണ് ഹഷീഷ് ഒളിപ്പിച്ചത്, ഇതിൽ നിന്നുതന്നെ ഇവർക്ക് കൊണ്ടുപോകുന്നത് മയക്കുമരുന്നാണെന്ന് ബോധ്യമുണ്ടായിരുന്നുവെന്നാണ്​ വ്യക്തമാകുന്നത്​. സി.ഐ.എസ്.എഫ് ദേഹപരിശോധന നടത്തിയപ്പോൾ ഇവർ എതിർപ്പ് പ്രകടിപ്പിച്ചു. ഇതാണ് സംശയത്തിനിടയായത്. സ്ത്രീകളെ ഉപയോഗിച്ച് ഇത്തരത്തിൽ മയക്കുമരുന്ന് വ്യാപകമായി കടത്തുന്നതായി സംശയമുണ്ട്.

രാമിയയുമായി പലവട്ടം ബന്ധപ്പെട്ടിട്ടുള്ള മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. വിമാനത്താവളത്തിലെ അധികൃതരുടെ പിന്തുണയുണ്ടെന്നും വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കുമെന്നും വിശ്വസിപ്പിച്ചാണ് പലരെയും മയക്കുമരുന്ന് കടത്തിന് പ്രേരിപ്പിക്കുന്നത്. സാമ്പത്തിക ബാധ്യതമൂലവും മറ്റും വിഷമിക്കുന്നവരെ കണ്ടെത്തിയാണ് മയക്കുമരുന്ന് കൊടുത്തുവിടുന്നത്.

Tags:    
News Summary - Drug trafficking: The Central Narcotics Control Bureau will also investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.