ഷെമിം ഷാ
Posted On
date_range Updated On
date_range വൻ എം.ഡി.എം.എ ശേഖരവുമായി യുവാവ് അറസ്റ്റിൽ
കാക്കനാട്: കളമശ്ശേരിക്ക് സമീപം എം.ഡി.എം.എയുടെ വൻശേഖരവുമായി യുവാവ് പിടിയിൽ. കങ്ങരപ്പടി തൈക്കാവ് കവല തെക്കെ താമരച്ചാലിൽ ടി.എസ്. ഷെമിം ഷായാണ് (24) അറസ്റ്റിലായത്.
15 ലക്ഷത്തോളം രൂപ വിലയുള്ള 140 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കൊച്ചി സിറ്റി ഡാൻസാഫ് ടീമും തൃക്കാരക്കര പൊലീസും ചേർന്ന് ബുധനാഴ്ച വൈകീട്ട് ഏഴോടെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി പിടികൂടിയത്. കിടപ്പുമുറിയിൽ ഹാൻഡ് ബാഗിലാണ് സൂക്ഷിച്ചിരുന്നത്. ബംഗളൂരുവിൽനിന്ന് ഗോവ സ്വദേശിയായ സുഹൃത്ത് വഴിയാണ് ലഹരിമരുന്ന് എത്തിച്ചത്. ഇടപ്പള്ളി, എറണാകുളം ഭാഗങ്ങളിലാണ് ചില്ലറ വിൽപന നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.