Posted On
date_range Updated On
date_range ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി
അങ്കമാലി: ശനിയാഴ്ച പുലർച്ചെ പിക്കപ് വാനിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പൊലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി ടൗണിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് 58500 പാക്കറ്റ് പാൻപരാഗ് പിടികൂടിയത്.
വാഹനത്തിലെ രഹസ്യ അറയിൽ സൂക്ഷിച്ചായിരുന്നു ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ മാറമ്പിള്ളി സ്വദേശികളായ അബ്ദുൽ ജബ്ബാർ, ഹുസൈൻ എന്നിവർ പിടിയിലായതായും സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരുന്നു.
പാലക്കാട് നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോയ ലഹരി വസ്തുക്കളാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.