കാട്ടാനയുടെ ആക്രമണത്തിൽ ചത്ത പോത്ത്

കാട്ടാനക്കൂട്ടത്തി​െൻറ ആക്രമണം; പോത്ത്​ ചത്തു, പ്രദേശവാസികൾ ഭീതിയിൽ

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ കാട്ടാനകൾ പോത്തുകളെ ആക്രമിച്ച് ഒന്നിനെ കൊലപ്പെടുത്തി. വെറ്റിലപ്പാറ മുസ്​ലിം പള്ളിക്ക് സമീപം ശനിയാഴ്ച രാത്രിയിറങ്ങിയ കാട്ടാനകളാണ് പള്ളിക്കാപറമ്പിൽ ജോസഫി​െൻറ രണ്ട് പോത്തുകളിൽ ഒന്നിനെ കൊന്നത്.

റബർ തോട്ടത്തിൽ കെട്ടിയിരുന്ന ഇവയെ ആനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ചെറിയ പോത്ത് ആക്രമണത്തിൽ ഉടൻ ചത്തു. വലിയതി​െൻറ ഒരു കൊമ്പ് ഊരിപ്പോയി. തുടകൾക്ക് കുത്തേൽക്കുകയും ചെയ്തു.

മലയാറ്റൂർ വനമേഖലയിൽ വരുന്ന കോട്ടപ്പാറയിൽനിന്ന്​ ജനവാസമേഖലകളായ വേട്ടാമ്പാറ, മാലിപ്പാറ, വെറ്റിലപ്പാറ ഭാഗങ്ങളിൽ രാത്രി കാട്ടാന ഇറങ്ങുന്നത് പതിവാണ്. എന്നാൽ, വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത്​ അപൂർവമാണ്. വർഷങ്ങൾക്ക് മുമ്പ്​ രണ്ട് പോത്തുക്കളെ ആനകൾ കൊന്നിരുന്നു. പ്രദേശവാസികൾ ഭീതിയിലാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എ.എം. ബഷീർ, പിണ്ടിമന പഞ്ചായത്ത് പ്രസിഡൻറ്​ ജെസി സാജു എന്നിവർ സ്ഥലം സന്ദർശിച്ചു.

Tags:    
News Summary - The buffalo died and the locals were terrified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.