മൂവാറ്റുപുഴ നഗരസഭ കേരളോത്സവം ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ സഹായത്തോടെ മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച കേരളോത്സവം ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാകായിക സ്ഥിരംസമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഉപസമിതി അധ്യക്ഷരായ സിനി ബിജു, പി.എം. അബ്ദുൽ സലാം, നിസ അഷറഫ് കൗണ്‍സിലര്‍മാരായ കെ.ജി. അനില്‍ കുമാര്‍, പി.വി. രാധാകൃഷ്ണന്, വി.എ. ജാഫര്‍ സാദിഖ്, ജോളി മണ്ണൂര്‍, ജോയിസ് മേരി ആന്റണി, നജില ഷാജി, അമല്‍ ബാബു, പി.എം. സലിം, കെ. രാജന് ബാബു, പി.എ. സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകളും വാർഡ് കലാകായിക സമിതികൾ നാമനിർദേശം ചെയ്ത അംഗങ്ങളും സ്കൂൾ, കോളജ് വിദ്യാർഥികളും യുവജനങ്ങളും രണ്ട് ദിവസമായി നടന്ന കലാകായിക മത്സരത്തില്‍ പങ്കെടുത്തു. ഫുട്ബാള്‍ മത്സരത്തില്‍ ഫാന്ജാസ് മൂവാറ്റുപുഴയും വടംവലിയില്‍ ബ്രദേഴ്സ് കുര്യന്മലയും ക്രിക്കറ്റ് മത്സരത്തില്‍ മിഡ്ലാൻഡ് മൂവാറ്റുപുഴയും പഞ്ചഗുസ്തി മത്സരത്തില്‍ ടി.എസ്. അരുണ്‍, നൂറ് മീറ്റര്‍ ഓട്ടത്തിലും ലോങ്ജംപിലും ഡാനി തങ്കച്ചനും ജില്ല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.
പായിപ്ര: പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പേഴക്കാപ്പിള്ളി ഇലാഹിയ കോളജ് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ സംസാരിച്ചു. പായിപ്ര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ കോസ്മോസ് എസ് വളവ് ജേതാക്കളായി. വിജയികൾക്ക് ക്രിക്കറ്റ് സംഘാടകസമിതി ചെയർമാൻ മുഹമ്മദ് ഷാഫി ട്രോഫി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.