Posted On
date_range Updated On
date_range കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
കാക്കനാട്: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിച്ച കേസിൽ ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ സ്വദേശി മടത്തിപറമ്പ് ഭാഗത്ത് ചേലത്ത് വീട്ടിൽ പ്രഭ ബാലൻ പണിക്കരാണ് (59) ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. കാക്കനാട് സ്വദേശിക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 18,26,857 രൂപ കൈപ്പറ്റിയശേഷം ജോലി ശരിയാക്കിക്കൊടുക്കാതെ പണം തട്ടിയെടുത്തെന്നാണ് പരാതി.
ഇൻഫോപാർക്ക് സി.ഐ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീജിത്, എ.എസ്.ഐമാരായ ഷാഹി, ഉഷസ്, സീനിയർ സി.പി.ഒ അനിൽകുമാർ, സി.പി.ഒ ശരത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.