representational image
Posted On
date_range Updated On
date_range എറണാകുളത്ത് മയക്കുമരുന്ന് കേസുകൾ കൂടുന്നു
നെടുമ്പാശേരി: എറണാകുളം ജില്ലയിൽ മയക്കുമരുന്ന് കേസുകൾ വൻതോതിൽ വർധിക്കുന്നു. 2011 - 16 വർഷത്തിൽ 588 മയക്കുമരുന്ന് കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. എന്നാൽ 2016 - 21 വർഷത്തിൽ 2913 കേസുകളായി ഉയർന്നു.
സംസ്ഥാനമൊട്ടാകെയുള്ള കണക്കെടുത്താൽ ഇത് യഥാക്രമം 4497 ഉം 27,215 ഉം ആണ്. ലോക്ഡൗൺ വേളയിൽ മദ്യഷാപ്പുകൾ അടച്ചതോടെ വ്യാജമദ്യ നിർമാണവും ഗണ്യമായി വർധിച്ചുവെന്ന് എക്സൈസിന്‍റെ കണക്കുകൾ വെളിപ്പെടുത്തുന്നു. ലോക് ഡൗൺ കാലത്ത് സംസ്ഥാനത്ത് 5774 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.