കുമ്പളങ്ങിയെ വിറപ്പിച്ച മാല മോഷ്​ടാവ്​ പിടിയിൽ

പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമത്തെ ഞെട്ടിച്ച മാല തട്ടിയെടുക്കൽ പരമ്പരയിലെ പ്രതി പൊലീസ് വലയിലായി. ഞാറക്കൽ സ്വദേശി സോമൻ എന്ന സോമരാജിനെയാണ്​ (39) പൊലീസ് അറസ്​റ്റ്​ ചെയ്തത്. കുന്നത്തുനാട്ടിലെ വയോധികയുടെ മാല ബൈക്കിലെത്തി തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അറസ്​റ്റ്​ ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കുമ്പളങ്ങിയിലെ മാലമോഷണ പരമ്പര പുറത്തായത്​.കുമ്പളങ്ങിയിലെ സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകര​െൻറ നേതൃത്വത്തിൽ അന്വേഷണം നടന്നുവരവേയാണ് പ്രതി പിടിയിലായത്​. തുടർന്ന് പൊലീസ് അവിടെയെത്തി ചോദ്യം ചെയ്​തു. മാല നഷ്​ടപ്പെട്ടവർ പ്രതിയെ തിരിച്ചറിഞ്ഞു.

നേരത്തേ കുമ്പളങ്ങിയിൽ ബൈക്കിലെത്തി തുടർച്ചയായ ദിവസങ്ങളിൽ മാല തട്ടിയെടുക്കൽ നടന്നതോടെ ചിലർ ബൈക്കി​െൻറ നമ്പർ മനസ്സിലാക്കിയിരുന്നു. അന്വേഷണത്തിൽ ബൈക്ക് മോഷ്​ടിച്ചതാണെന്ന്​ തിരിച്ചറിയുകയും ചെയ്തു.

ഇക്കാര്യം അറിഞ്ഞ പ്രതി വാഹനം കുമ്പളങ്ങിയിലെ ബന്ധുവീട്ടിൽ വെച്ച് മറ്റൊരു വണ്ടിയിൽ മുങ്ങുകയായിരുന്നു. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ തിങ്കളാഴ്ച പ്രതി വീണ്ടും കുമ്പളങ്ങിയിലെത്തി വീട്ടമ്മയുടെ മൂന്ന് പവ​െൻറ മാല തട്ടിയെടുത്തത്. ഏപ്രിലിൽ നാല് ദിവസത്തിനി​െട മൂന്നു വീട്ടമ്മമാരുടെ മാലകളാണ് ഇയാൾ തട്ടിയെടുത്തത്. മോഷണ മുതലുകൾ കണ്ടെത്തിയതായും പ്രതിയെ കുന്നത്തുനാട് സ്​റ്റേഷനിലെ നടപടികൾക്കുശേഷം പള്ളുരുത്തിയിൽ എത്തിക്കുമെന്നും ഇൻസ്പെക്ടർ സുമേഷ് സുധാകരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.