ആലുവ: റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന പുതിയ മേൽപ്പാലത്തിന് കാത്തിരിപ്പ് നീളുന്നു. ഒന്നും മൂന്നും പ്ലാറ്റ് ഫോമുകളെ ബന്ധപ്പെടുത്തിയാണ് തെക്ക് ഭാഗത്ത് പുതിയ കാൽനട മേൽപാലം നിർമിക്കുന്നത്. ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇരുമ്പ് തൂണുകൾ സ്ഥാപിച്ചിട്ട് നാളേറെയായി. മേൽക്കൂരയുടെ പ്ലാറ്റ് ഫോം നിർമാണമാണ് തടസ്സപ്പെട്ടു കിടക്കുന്നത്. പ്ലാറ്റ് ഫോം സ്ഥാപിക്കുന്നതിന് വൈദ്യുതി ഓഫാക്കുന്നതിനുള്ള അനുമതി ലഭിക്കാത്തതാണ് നിർമാണം വൈകുന്നതെന്ന് കരാറുകാർ പറയുന്നു. ഒന്നര മാസം മുമ്പ് കരാറുകാർ കമീഷണർ ഓഫ് റെയിൽവേ സേഫ്റ്റി മുമ്പാകെ വൈദ്യുതി ലൈൻ ഓഫാക്കുന്നതിന് അനുമതി തേടി കത്ത് നൽകിയിരുന്നു. എന്നാൽ, ഇതുവരെ തീരുമാനമായിട്ടില്ല. ട്രെയിനുകൾ കുറവുള്ള ദിവസം കൂടി പരിശോധിച്ച് വൈദ്യുതി ഓഫാക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.
രണ്ട് വർഷം മുമ്പാണ് മേൽപാലം നിർമാണം ആരംഭിച്ചതെങ്കിലും ഇതിനിടെ രണ്ട് കരാറുകാർ ഉപേക്ഷിച്ച് പോയി. ആറ് മാസം മുമ്പാണ് ഉത്തരേന്ത്യക്കാരായ മൂന്നാമത്തെ കരാറുകാരെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.